അവർ ആരായിരുന്നു സുഹൃത്തേ?; സുശാന്തിന് നീതി ലഭിക്കണമെന്ന് വിവേക് അഗ്നിഹോത്രി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവർ ആരായിരുന്നു സുഹൃത്തേ?; സുശാന്തിന് നീതി ലഭിക്കണമെന്ന് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 10:19 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സുശാന്തിന് നീതി ലഭിക്കണണെന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ‘ അവർ എന്നേയും വെറുതെ വിടില്ല…. എന്റെ പ്രിയ സുഹൃത്ത് സുശാന്തേ, അവർ ആരായിരുന്നു’ എന്നാണ് വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. ജസ്റ്റിസ് ഫോർ സുശാന്ത് എന്ന ഹാഷ്ടാഗും അവർ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

സുശാന്ത് സിംഗ് കൊല്ലപ്പെട്ടതാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടത്തിന് സഹായിച്ച കൂപ്പർ ആശുപത്രിയിലെ മോർച്ചറി ജീവനക്കാരന്റെ വെളിപ്പെടുത്തൽ. നടന്റെ ദേഹത്ത് അടിയേറ്റ പാടുകളും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നുവെന്നും ജീവനക്കാരനായ രൂപ് കുമാർ ഷാ പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി വസ്ത്രങ്ങൾ നീക്കിയപ്പോഴാണ് ശരീരത്തിൽ അടിയേറ്റ പാടുകൾ കണ്ടത്. കയ്യും കാലും അടിയേറ്റ് ഒടിഞ്ഞത് പോലെ തോന്നി. കഴുത്തിൽ രണ്ട് മൂന്ന് ഇടങ്ങളിൽ മുറിവ് ഉണ്ടായിരുന്നു. കൊലപാതകമാണെന്ന സംശയം മുതിർന്ന സഹപ്രവർത്തകരോട് പങ്കുവച്ചിരുന്നുവെന്നുമാണ് രൂപ് കുമാർ ഷാ പറഞ്ഞത്.

ഈ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സുശാന്തിന്റെ സഹോദരി ശ്വേത സിംഗും ആവശ്യപ്പെട്ടിരുന്നു. ‘ പുറത്ത് വന്ന വെളിപ്പെടുത്തലുകളിന്മേൽ വിശദമായ അന്വേഷണം നടത്തണമെന്ന് സിബിഐയോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ മികച്ച അന്വേഷണം നടത്തി സത്യം ഞങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ശ്വേത പറഞ്ഞിരുന്നു.

Tags: vivek agnihothri
Share
Tweet
SendShare

More News from this section

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies