ന്യൂഡൽഹി; ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. താരം സഞ്ചരിച്ച കാർ ഡിവൈഡറിന് ഇടിച്ച് തീപിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ റൂർക്കി അതിർത്തിക്ക് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം. താരവും ഡ്രൈവറും മാത്രമാണ് അപകടസമയം കാറിനകത്തുണ്ടായിരുന്നത്.
ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Comments