കണ്ണൂർ: എൻഐഎ പരിശോധനയുടെ പേരിൽ നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് അബ്ദുള്ള, തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് ആയിരുന്ന ഷുഹൂദ് എന്നിവരാണ് അറസ്റ്റിലായത്. രാവിലെയോടെയായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് ദിവസമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ പരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. വിവിധയിടങ്ങളിൽ നടന്ന അക്രമ പരമ്പരകൾക്ക് നേതൃത്വം നൽകിയത് ഇരുവരും ചേർന്നാണെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിലായ ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. എൻഐഎ പരിശോധനയുടെ പേരിൽ നടത്തിയ ഹർത്താലിൽ കോടികളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Comments