നിൽക്കൂ...! ഓറഞ്ച് കഴിച്ച് കഴിഞ്ഞ് തൊലി കളയാൻ വരട്ടേ, ഇങ്ങനെ ഒന്ന് ഉപയോഗിച്ച് നോക്കൂ; ഓറഞ്ച് തൊലിയുടെ ആരും അറിയാത്ത ഗുണങ്ങൾ ഇതാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിൽക്കൂ…! ഓറഞ്ച് കഴിച്ച് കഴിഞ്ഞ് തൊലി കളയാൻ വരട്ടേ, ഇങ്ങനെ ഒന്ന് ഉപയോഗിച്ച് നോക്കൂ; ഓറഞ്ച് തൊലിയുടെ ആരും അറിയാത്ത ഗുണങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 05:58 pm IST
FacebookTwitterWhatsAppTelegram

പഴങ്ങളിൽ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടമുള്ളതാണ് ഓറഞ്ച്.മണം കൊണ്ടും രുചി കൊണ്ടും പ്രിയപ്പെട്ടതാണ് ഓറഞ്ച്. സിട്രസ് വിഭാഗത്തിലുള്ള പഴമാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്. ഇതിൽ ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട് .

ഓറഞ്ച് കഴിച്ച് കഴിഞ്ഞാൽ തൊലി തൊടിയിലേക്ക് വലിച്ചെറിയുന്നതാണല്ലോ പതിവ്. എന്നാൽ ഓറഞ്ചിന്റെ അതേ ഗുണങ്ങൾ തന്നെയാണ് ഓറഞ്ച് തൊലിയും നൽകുന്നത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും തുടങ്ങി മികച്ച കീടനാശിനി ആയി വരെ ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച് തൊലിയിൽ നിന്നുണ്ടാക്കുന്ന വളവും കീടനാശിനിയും വിളകളെ ബാധിക്കുന്ന വണ്ട്, ഉറുമ്പുകൾ, ഈച്ച, മറ്റ് പ്രാണികൾ എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്നു. ചെടികൾക്ക് ആവശ്യമായ പോഷകങ്ങളും ഓറഞ്ച് തൊലിയിലുണ്ട്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ഇതിലുണ്ട്.

ചർമ സംരക്ഷണത്തിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഓറഞ്ചും ഓറഞ്ച് തൊലിയും. ചർമ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും ഓറഞ്ച് ജ്യൂസ് പതിവാക്കുന്നത് ഗുണം ചെയ്യും. മുഖക്കുരുവിനെ അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ച പരിഹാരമാണ് ഓറഞ്ച് തൊലി. ഇതിനായി ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുകയാണ് വേണ്ടത്. പൊടിച്ചെടുത്ത തൊലി അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിച്ച് വെക്കാവുന്നതാണ്. ഓറഞ്ച് തൊലിയ്‌ക്കൊപ്പം ചേർത്ത് പല തരത്തിലുള്ള ഫേസ്പാക്കുകൾ ഉണ്ടാക്കാവുന്നനതാണ്.

* ചർമം തിളങ്ങാനായി മൂന്ന് ടീസ്പൂൺ പൊടിച്ച ഓറഞ്ച് തൊലി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

* ഒരു സ്പൂൺ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതിനൊപ്പം രണ്ട് സ്പൂൺ തൈര് ചേർത്ത് മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് വഴി മുഖത്തെ ചുളിവുകളെ അകറ്റാനും കരുവാളിപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.

* ഓറഞ്ച് തൊലി പൊടിച്ചത്, ഒരു സ്പൂൺ ഓട്‌സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ യോജിപ്പിച്ച് മുഖത്ത് നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം മുഖം കഴുകാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ എങ്ങനെ ചെയ്യുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാൻ സഹായിക്കും.

* മുഖം വെയിലേറ്റ് മങ്ങിയോ? വിഷമിക്കേണ്ട കുറച്ച് ഓറഞ്ച് ഉണക്കി പൊടിച്ചതിനൊപ്പം ഒരു നുള്ള് മഞ്ഞപ്പൊടിയും ഒരു സ്പൂൺ തേനും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. പത്ത് മിനിറ്റ് റോസ് വാട്ടർ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്.

 

Tags: orange
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies