ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആന്ധ്രാ മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുണ്ടൂർ എസ്പിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം നെല്ലൂരിൽ നടത്തിയ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചിരുന്നു. ഓട മൂടിയ സ്ലാബ് തകർന്ന് അതിലേക്ക് വീണായിരുന്നു പ്രവർത്തകർക്ക് അപകടം പറ്റിയത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് രണ്ടാമത്തെ ദുരന്തമുണ്ടായിരിക്കുന്നത്.
Comments