ചെന്നൈ , ന്യൂ ഇയർ ആഘോഷത്തിനിടെ പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. മണികണ്ഠൻ എന്ന യുവാവാണ് മരിച്ചത്. ന്യൂ ഇയർ ആഘോഷത്തിനിടയിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.
പാമ്പിനെ കണ്ടതും മദ്യലഹരിയിലായിരുന്ന യുവാവ് ഇത് പുതുവത്സര സമ്മനമാണെന്ന പറഞ്ഞ് കൈയ്യിലെടുക്കുയായിരുന്നു. ഇതിനെ കൈയ്യിലെടുത്ത് കളിക്കുകയും നാട്ടുകാർക്ക് നേരെ വീശുകയും ചെയ്തു. സുഹൃത്തുക്കൾ ഇയാളെ വിലക്കിയെങ്കിലും യുവാവ് അത് കേട്ടില്ല.
പാമ്പ് കടിച്ചതോടെ ഇയാൾ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടിച്ച പാമ്പിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ സഞഅചി തുറപ്പോൾ സുഹൃത്തിനും കടിയേറ്റു. ഇയാൾ ചികിത്സയിലാണ്.
Comments