കൊല്ലം: ചടയമംഗലത്ത് ഫാമിലെ പശുക്കളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. പേരേടം സ്വദേശി മണി ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ ഫാമിലെ പശുക്കളെ പീഡിപ്പിച്ചത്. രാവിലെ കന്നുകാലികളുടെ ശബ്ദംകേട്ട് ഫാമിലെ ജീവനക്കാർ തൊഴുത്തിൽ വന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് മണി പശുക്കളെ പീഡിപ്പിക്കുന്നതായി കണ്ടത്. ജീവനക്കാരെ കണ്ടതും മണി മതിൽ ചാടി ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ ഫാം ഉടമ നൽകിയ പരാതിയിലാണ് മണിയെ അറസ്റ്റ് ചെയ്തത്. പരാതിയ്ക്ക് പിന്നാലെ ഫാമിലെയും പ്രദേശങ്ങളിലെയും സിസിടിവി കേന്ദ്രീകരിച്ച് പോലീസിന് അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് പ്രതിയെ പിടികൂടിയത്.
മണി മുൻപും സമാനമായ രീതിയിൽ കന്നുകാലികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ പശുക്കളെ പീഡിപ്പിച്ചതായി മണി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Comments