ന്യൂഡൽഹി: ഷാർജയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഷാർജയിലേക്ക് യാത്ര തിരിച്ച എയർ അറേബ്യ വിമാനമാണ് റദ്ദാക്കിയത്.
കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് രണ്ട് പക്ഷികളായിരുന്നു വിമാനത്തിലിടിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. റൺവേയിലൂടെ വിമാനം നീങ്ങുമ്പോൾ രണ്ട് പക്ഷികൾ ഇടിക്കുകയായിരുന്നു.
പൈലറ്റ് ഇക്കാര്യം തിരിച്ചറിയുകയും തൽഫലമായി വിമാന സർവീസ് റദ്ദാക്കുകയും ചെയ്തു. അപ്രതീക്ഷിത സംഭവമുണ്ടായതോടെ നിരവധി യാത്രക്കാരുടെ യാത്രയാണ് മുടങ്ങിയത്. ടിക്കറ്റുകൾ തിരിച്ചുനൽകി ആവശ്യമുള്ളവർക്ക് ഹോട്ടൽ സൗകര്യം ഏർപ്പെടുത്തിയതായും എയർ അറേബ്യ അറിയിച്ചു.
Comments