‘മാളികപ്പുറം തിയേറ്ററിൽ ആവേശം തീർത്ത് മുന്നേറുന്നതിനിടെ, ഉണ്ണി മുകുന്ദൻ ആരാധകർക്ക് സന്തോഷം ഇരട്ടിയാക്കി ഷെഫീക്കിന്റെ സന്തോഷം ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 6 വെള്ളിയാഴ്ച മുതൽ ഒടിടിയിൽ കാണാം. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഇന്ത്യയിലെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സിമ്പ്ലി സൗത്തിൽ ‘ഷെഫീക്കിന്റെ സന്തോഷം‘ പ്രദർശനം ആരംഭിച്ചുകഴിഞ്ഞു.
നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷം നിർമ്മിച്ചത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് ചിത്രം. നവംബർ 25ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.
Comments