സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Published by
Janam Web Desk

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നാലാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 18 ബുധനാഴ്ച പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മദ്യവിതരണത്തിന് നിരോധനം ഏർപ്പെടുത്തി. പ്രസ്തുത പ്രദേശത്ത് ഉത്സവം നടക്കുന്ന ദിവസങ്ങളായ ജനുവരി 15, 18 തിയതികളിൽ മദ്യവിതരണത്തിനും വിൽപനയ്‌ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Share
Leave a Comment