ആർ ആർ ആർ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. രാം ചരണും ജെ ആർ എൻടിആറും മുൻ നിര കഥാപാത്രങ്ങളായി അവതരിച്ച ചിത്രമാണിത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ആർആർആർ. ഭാഷഭേദമന്യേ നിരവധി ആരാധകരെ സ്വന്തമാക്കാൻ ചിത്രത്തിന് വളരെ വേഗം സാധിച്ചു. ബാഫ്റ്റ ലോംഗ്‌ലിസ്റ്റിലും ഗോൾഡൻ ഗ്ലോബ്‌സ് ഷോർട്ട്‌ലിസ്റ്റിലും ഇടം നേടിയ ചിത്രം വിവിധ പാശ്ചാത്യ രാജ്യങ്ങളിലും വളരെ ശ്രദ്ധേയമായ സ്ഥാനം നേടി. ഏഷ്യൻ ഫിലിം അവാർഡ്‌സിന്റെ നോമിനേഷൻ പട്ടികയിലും ഇടം നേടാൻ ചിത്രത്തിന് സാധിച്ചു.
അടുത്തിടെ ചിത്രം ലോസ് ഏഞ്ചൽസിലെ ഡിജിഎ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിനു ശേഷം വളരെ വലിയ പ്രേക്ഷക സ്വീകാര്യതയും കയ്യടിയുമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകൻ എസ് എസ് രാജമൗലിയ്‌ക്കും ജെആർ എൻടിആറിനും മികച്ച സ്വീകരണം ലഭിച്ചു. ശേഷം ഇവർ കാണികളുമായി സംവദിച്ചു. ചിത്രത്തിന്റെ പ്രദർശന വേളയിൽ ഇരുവരും തിയേറ്ററിൽ ഉണ്ടായിരുന്നു. പ്രേക്ഷകരുമായുളള ഇവരുടെ ചർച്ച വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകരുമായി സംസാരിച്ചതിനിടയിൽ സംവിധായകൻ തന്റെ ചിത്രത്തിലെ ഇഷ്ട ഗാനങ്ങളെ കുറിച്ചും വെളിപ്പെടുത്തി. ‘നാട്ടു നാട്ടു’ എന്ന ഗാനമല്ല തനിക്ക് പ്രിയപ്പെട്ടതെന്നും ‘കൊമുരം ഭീമുറോ’ എന്ന ഗാനമാണെന്നും അദ്ദേഹം പറഞ്ഞു.
‘ തരക് തകർത്താടിയ ഗാനമാണ് കൊമുരം ഭീമുറോ. ഞാൻ ഇത് വരെ സംവിധാനം ചെയ്തതിൽ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സിനിമകളിലെ മികച്ച രംഗമാണ് ഇതെന്നും സംവിധാന വേളയിൽ തരകിന്റെ പുരികത്തിൽ മാത്രം ക്യാമറ വെച്ചാൽ ആ പുരികം കൊണ്ടുമാത്രം മികച്ച പ്രകടനം കാഴ്ച വെക്കാൻ അവനു കഴിയും’ – രാജമൗലി പറഞ്ഞു. ആരാധകരുമായി സംവദിച്ചതിന് ശേഷം ഇരുവരും ഒന്നിച്ചുണ്ടായിരുന്ന അഭിമുഖത്തിലാണ് ഇക്കാര്യം രാജമൗലി വെളിപ്പെടുത്തിയത്.
ബാഫ്റ്റാ ലോംഗ് ലിസ്റ്റിൽ ചിത്രം ഇടം നേടിയത് ചിത്രത്തിന്റെ വിജയങ്ങളിൽ ഒന്നായിരുന്നു. ഇംഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളുടെ പട്ടികയിയൽ മികച്ച ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ജനുവരി 19-ന് ബാഫ്റ്റാ ലോംഗ് ലിസ്റ്റിന്റെ അവസാന പട്ടിക പുറത്തിറങ്ങും. 16-മത് ഏഷ്യൻ ഫിലിം അവാർസ്ഡിൽ ചിത്രം രണ്ട് വിഭാഗങ്ങളിൽ നോമിനേഷൻ പട്ടികയിലേക്ക് തിരഞ്ഞെടുത്തു. ശ്രീനിവാസ് മോഹൻ മികച്ച വിഷ്വൽ ഇഫക്ടിനും അശ്വിൻ രാജേഷ്‌കർ മികച്ച ശബ്ദത്തിനുമാണ് നോമിനേറ്റ് ചെയ്തിട്ടുളളത്. ഡിസംബർ 12 ന് ഗോൾഡൻ ഗ്ലോബ്‌സ് 2023-ൽ ആദ്യ 15 ഒറിജിനൽ സോങ് കാറ്റഗറിയിൽ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഇടം നേടി. കൂടാതെ എച്ച്‌സിഎ ഫിലിം അവാർഡ്‌സിൽ നാല് നോമിനേഷനുകളിൽ ചിത്രം വിജയിച്ചിരുന്നു. ഇതിൽ ചിത്രത്തിന്റെ സംവിധാനത്തിന് എസ് എസ് രാജമൗലിയ്‌ക്ക് മികച്ച സംവിധായകനുളള പുരസ്‌കാരം ലഭിച്ചു. ചിത്രം മൂന്ന് വിഭാഗങ്ങളായാണ് നേമിനേഷനിൽ ഉൾപ്പെട്ടിരുന്നത്. മികച്ച ചിത്രം, മികച്ച ആക്ഷൻ ചിത്രം, മികച്ച അന്താരാഷ്‌ട്ര ചിത്രം എന്നീ നിലകളിലും ചിത്രം തിളങ്ങി.
Comments