പ്രിയ ഗാനം 'നാട്ടു നാട്ടു' അല്ല, 'കൊമുരം ഭീമുറോ' എന്ന് എസ്എസ് രാജമൗലി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രിയ ഗാനം ‘നാട്ടു നാട്ടു’ അല്ല, ‘കൊമുരം ഭീമുറോ’ എന്ന് എസ്എസ് രാജമൗലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 12:09 pm IST
Facebook
Twitter
WhatsAppTelegram

ആർ ആർ ആർ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. രാം ചരണും ജെ ആർ എൻടിആറും മുൻ നിര കഥാപാത്രങ്ങളായി അവതരിച്ച ചിത്രമാണിത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ആർആർആർ. ഭാഷഭേദമന്യേ നിരവധി ആരാധകരെ സ്വന്തമാക്കാൻ ചിത്രത്തിന് വളരെ വേഗം സാധിച്ചു. ബാഫ്റ്റ ലോംഗ്‌ലിസ്റ്റിലും ഗോൾഡൻ ഗ്ലോബ്‌സ് ഷോർട്ട്‌ലിസ്റ്റിലും ഇടം നേടിയ ചിത്രം വിവിധ പാശ്ചാത്യ രാജ്യങ്ങളിലും വളരെ ശ്രദ്ധേയമായ സ്ഥാനം നേടി. ഏഷ്യൻ ഫിലിം അവാർഡ്‌സിന്റെ നോമിനേഷൻ പട്ടികയിലും ഇടം നേടാൻ ചിത്രത്തിന് സാധിച്ചു.

അടുത്തിടെ ചിത്രം ലോസ് ഏഞ്ചൽസിലെ ഡിജിഎ തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിനു ശേഷം വളരെ വലിയ പ്രേക്ഷക സ്വീകാര്യതയും കയ്യടിയുമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകൻ എസ് എസ് രാജമൗലിയ്‌ക്കും ജെആർ എൻടിആറിനും മികച്ച സ്വീകരണം ലഭിച്ചു. ശേഷം ഇവർ കാണികളുമായി സംവദിച്ചു. ചിത്രത്തിന്റെ പ്രദർശന വേളയിൽ ഇരുവരും തിയേറ്ററിൽ ഉണ്ടായിരുന്നു. പ്രേക്ഷകരുമായുളള ഇവരുടെ ചർച്ച വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകരുമായി സംസാരിച്ചതിനിടയിൽ സംവിധായകൻ തന്റെ ചിത്രത്തിലെ ഇഷ്ട ഗാനങ്ങളെ കുറിച്ചും വെളിപ്പെടുത്തി. ‘നാട്ടു നാട്ടു’ എന്ന ഗാനമല്ല തനിക്ക് പ്രിയപ്പെട്ടതെന്നും ‘കൊമുരം ഭീമുറോ’ എന്ന ഗാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘ തരക് തകർത്താടിയ ഗാനമാണ് കൊമുരം ഭീമുറോ. ഞാൻ ഇത് വരെ സംവിധാനം ചെയ്തതിൽ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സിനിമകളിലെ മികച്ച രംഗമാണ് ഇതെന്നും സംവിധാന വേളയിൽ തരകിന്റെ പുരികത്തിൽ മാത്രം ക്യാമറ വെച്ചാൽ ആ പുരികം കൊണ്ടുമാത്രം മികച്ച പ്രകടനം കാഴ്ച വെക്കാൻ അവനു കഴിയും’ – രാജമൗലി പറഞ്ഞു. ആരാധകരുമായി സംവദിച്ചതിന് ശേഷം ഇരുവരും ഒന്നിച്ചുണ്ടായിരുന്ന അഭിമുഖത്തിലാണ് ഇക്കാര്യം രാജമൗലി വെളിപ്പെടുത്തിയത്.

ബാഫ്റ്റാ ലോംഗ് ലിസ്റ്റിൽ ചിത്രം ഇടം നേടിയത് ചിത്രത്തിന്റെ വിജയങ്ങളിൽ ഒന്നായിരുന്നു. ഇംഗ്ലീഷ് ഇതര ഭാഷ ചിത്രങ്ങളുടെ പട്ടികയിയൽ മികച്ച ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ജനുവരി 19-ന് ബാഫ്റ്റാ ലോംഗ് ലിസ്റ്റിന്റെ അവസാന പട്ടിക പുറത്തിറങ്ങും. 16-മത് ഏഷ്യൻ ഫിലിം അവാർസ്ഡിൽ ചിത്രം രണ്ട് വിഭാഗങ്ങളിൽ നോമിനേഷൻ പട്ടികയിലേക്ക് തിരഞ്ഞെടുത്തു. ശ്രീനിവാസ് മോഹൻ മികച്ച വിഷ്വൽ ഇഫക്ടിനും അശ്വിൻ രാജേഷ്‌കർ മികച്ച ശബ്ദത്തിനുമാണ് നോമിനേറ്റ് ചെയ്തിട്ടുളളത്. ഡിസംബർ 12 ന് ഗോൾഡൻ ഗ്ലോബ്‌സ് 2023-ൽ ആദ്യ 15 ഒറിജിനൽ സോങ് കാറ്റഗറിയിൽ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഇടം നേടി. കൂടാതെ എച്ച്‌സിഎ ഫിലിം അവാർഡ്‌സിൽ നാല് നോമിനേഷനുകളിൽ ചിത്രം വിജയിച്ചിരുന്നു. ഇതിൽ ചിത്രത്തിന്റെ സംവിധാനത്തിന് എസ് എസ് രാജമൗലിയ്‌ക്ക് മികച്ച സംവിധായകനുളള പുരസ്‌കാരം ലഭിച്ചു. ചിത്രം മൂന്ന് വിഭാഗങ്ങളായാണ് നേമിനേഷനിൽ ഉൾപ്പെട്ടിരുന്നത്. മികച്ച ചിത്രം, മികച്ച ആക്ഷൻ ചിത്രം, മികച്ച അന്താരാഷ്‌ട്ര ചിത്രം എന്നീ നിലകളിലും ചിത്രം തിളങ്ങി.

 

Tags: rrrJr NTR
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies