ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള വ്യവസായിയും യുവാക്കൾക്ക് പ്രചോദനമാകുന്ന വ്യക്തിയുമാണ് രത്തൻ ടാറ്റ. തന്റെ ബിസിനസ്സിലെ മികവ് കൊണ്ട് മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും പലരുടെയും ഹിറോയാണ് 85 കാരനായ ടാറ്റ ഗ്രൂപ്പ് ചെയർമാൻ. സമൂഹമാദ്ധ്യമങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, വളരെ ഹൃദയ സ്പർശിയ ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് രത്തൻ ടാറ്റ.
തന്റെ ഇളയ സഹോദരൻ ജിമ്മി നേവൽ ടാറ്റയ്ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് രത്തൻ ടാറ്റ പങ്കുവെച്ചിരിക്കുന്നത്. ജനുവരി 10 നാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്. ജിമ്മി നേവൽ ടാറ്റയ്യുടെ കയ്യിൽ ഒരു പട്ടിക്കുട്ടിയേയും കാണാം. 1945 ലെ ചിത്രമാണിത്. ‘അത് സന്തോഷകരമായ ദിനങ്ങളായിരുന്നു’ എന്ന അടികുറിപ്പോടെയാണ് രത്തൻ ടാറ്റ ചിത്രം പങ്കുവെച്ചത്.
ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആണിത്. 78 വർഷം പഴക്കമുള്ള ചിത്രം. സൈക്കിളിൽ ഇരിക്കുന്ന വളർത്തുനായ പിടിച്ചു കൊണ്ട് രത്തൻ ടാറ്റയും ജിമ്മി നേവൽ ടാറ്റയും ക്യാമറയിൽ നോക്കി പുഞ്ചിരിക്കുകയാണ്. രണ്ട് പേരും വെളുത്ത ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു.
Comments