ട്രെയിൻ യാത്ര ഇഷ്ടപ്പെടത്താവരായിട്ട് ആരാണുള്ളത് അല്ലേ.., ഓരോ യാത്രയും ഓരോ അനുഭൂതിയാണ് നൽകുന്നത്. ഓരോ ട്രെയിൻ യാത്രയ്‌ക്കും വ്യത്യസ്ത കഥ പറയാനുണ്ടാകും. എല്ലാ സ്‌റ്റേഷനിലും പൊതുവേ കാണുന്ന ഒന്നാണ് മഞ്ഞ ബോർഡിൽ കറുത്ത അക്ഷരത്തിൽ സ്‌റ്റേഷന്റെ പേര് എഴുതിയിരിക്കുന്നത്. എന്തുകൊണ്ടാകും എല്ലാ സ്‌റ്റേഷനുകളിലും ഇത്തരത്തിൽ എഴുതിയിരിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഏവരെയും ആകർഷിക്കുന്ന നിറമാണ് മഞ്ഞ. അടിസ്ഥാനപരമായി മഞ്ഞ നിറം അകലെ നിന്ന് പോലും വ്യക്തമായി കാണാം. ലോക്കോ പൈലറ്റിന് ദൂരെ നിന്ന് ബോർഡ് കാണാമെന്നതും അതിനനുസരിച്ച് ട്രെയിനിന്റെ വേഗത കുറയ്‌ക്കുന്നതുമാണ് മഞ്ഞ ബോർഡിൽ സ്റ്റേഷന്റെ പേര് എഴുതാൻ കാരണം. എപ്പോൾ എവിടെ നിർത്തണം എന്ന് ലോക്കോ പൈലറ്റിന് അറിയാൻ മഞ്ഞ ബോർഡ് വഴി കഴിയും.
കൂടാതെ, പകലും രാത്രിയിലും വ്യക്തമായി കാണാൻ കഴിയുന്ന ഒരു നിറമാണ് മഞ്ഞ. അതിനാൽ റെയിൽവേ സ്റ്റേഷന്റെ പേര് എഴുതാൻ മഞ്ഞ കളർ ബോർഡ് ഉപയോഗിക്കുന്നു. മഞ്ഞ നിറത്തിലുള്ള ബോർഡിൽ ദൂരെ നിന്ന് നോക്കിയാൽ ബോർഡിലെ കറുത്ത അക്ഷരങ്ങളിൽ പേര് വ്യക്തമായി കാണാം. കൂടാതെ മഴയിലും മൂടൽമഞ്ഞിലും മഞ്ഞ നിറം തിരിച്ചറിയാം.
ചുവപ്പ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തരംഗദൈർഘ്യമുള്ളത് മഞ്ഞയ്‌ക്കാണ്. ഇക്കാരണത്തിലാണ് സ്‌കൂൾ ബസുകൾക്കും മഞ്ഞ നിറം. മഞ്ഞ നിറത്തിന്റെ ലാറ്ററൽ പെരിഫറൽ വിഷൻ ചുവപ്പിനെക്കാൾ 1.24 മടങ്ങ് കൂടുതലാണ്. അതായത് മഞ്ഞ നിറം മറ്റ് വർണങ്ങഴളെ അപേക്ഷിച്ച് ദൂരത്തിൽ നിന്ന് ദൃശ്യമാകും.
Comments