ന്യൂയോർക്ക്: കമ്പ്യൂട്ടർ തകരാർ മൂലം അമേരിക്കയിലെ വ്യോമഗതാഗതം പൂർണമായും സ്തംഭിച്ചു. എല്ലാ വിമാനങ്ങളും അടിയന്തിരമായി നിലത്തിറക്കി. എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്നാണ് അധികൃതർ യാത്രക്കാർക്ക് നൽകുന്ന നിർദേശം. വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളമായി യാത്രക്കാർ കാത്തിരിക്കുകയാണ്.
അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രശ്‌നം പരിഹരിക്കാൻ പരിശ്രമിക്കുന്നുണ്ടെന്ന് അറിയിച്ചു. ഏകദേശം ആയിരത്തോളം വിമാന സർവീസുകളെയാണ് കമ്പ്യൂട്ടർ തകരാർ ബാധിച്ചിരിക്കുന്നത്. ഇവയെല്ലാം അടിയന്തിരമായി നിലത്തിറക്കി. കൂടാതെ 1200ഓളം വിമാനങ്ങൾ വൈകുകയും ചെയ്തിട്ടുണ്ട്.
Comments