പടച്ചുവിടുന്നത് നട്ടാൽ കുരുക്കാത്ത നുണകൾ; ആറ് യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പടച്ചുവിടുന്നത് നട്ടാൽ കുരുക്കാത്ത നുണകൾ; ആറ് യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ

I&B ministry bans 6 YouTube channels for spreading fake news

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 04:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കും യൂട്യൂബ് ചാനലുകൾക്കും വീണ്ടും പൂട്ടിട്ട് കേന്ദ്രസർക്കാർ. ഏറ്റവും പുതിയതായി ആറ് യൂട്യൂബ് ചാനലുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെതാണ് നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്രമന്ത്രിമാർ, രാഷ്‌ട്രപതി ദ്രൗപതി മുർമു എന്നിവരെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാഷൻ ടിവി എന്ന യൂട്യൂബ് ചാനലിനെ സർക്കാർ റദ്ദാക്കിയത്. അഞ്ചരലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും 21 കോടിയിലധികം കാഴ്ചക്കാരുമുള്ള യൂട്യൂബ് ചാനലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. പ്രസ്തുത ചാനലിൽ നിന്ന് പബ്ലീഷ് ചെയ്തിട്ടുള്ള ഭൂരിഭാഗം വാർത്തകളും വ്യാജമാണെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കണ്ടെത്തിയിരുന്നു.

നാഷൻ ടിവി കൂടാതെ സരോക്കർ ഭാരത്, നാഷൻ 24, സംവാദ് സമാചാർ, സ്വാർണിം ഭാരത്, സംബാദ് ടിവി എന്നിവയാണ് നിരോധിച്ച മറ്റുചാനലുകൾ. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള സംവാദ് ടിവി നിരോധിച്ചത്. കൂടാതെ കേന്ദ്രമന്ത്രിമാർ നടത്തിയ പ്രസ്താവനയെന്ന പേരിൽ പല വ്യാജ വാർത്തകളും പ്രസ്തുത ചാനലിൽ നിന്ന് പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിൽ 104 യൂട്യൂബ് ചാനലുകൾക്കെതിരെയായിരുന്നു കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. 45 വീഡിയോകൾ, നാല് ഫേസ്ബുക്ക് അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, അഞ്ച് ട്വിറ്റർ ഹാൻഡിലുകൾ, ആറ് വെബ്‌സൈറ്റുകൾ എന്നിവ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കണ്ടെത്തി നിരോധിച്ചിരുന്നു.

Tags: fake newsyoutubeIBCHANNELS
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies