ബെംഗളൂരു: ബജ്‌റംഗ്ദൾ പ്രവർത്തകനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. 26-കാരനായ രാജേഷാണ് മരിച്ചത്. ദക്ഷിണ കന്നഡയിലെ നേത്രാവതി നദിയിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്.
പുഴയുടെ തീരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ രാജേഷിന്റെ മൃതദേഹം നേത്രാവതി നദിയിൽ നിന്ന് ലഭിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. രാജേഷിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments