ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര സന്ദര്‍ശനം. ഭീകരര്‍ കൊലപ്പെടുത്തിയവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും.
താഴ്‌വരയിലെ സുരക്ഷ വിലയിരുത്താന്‍ അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. വിവിധ സേന വിഭാഗങ്ങളിലെയും സെക്യൂരിറ്റി ഏജന്‍സികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് രജൗരി ജില്ലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ധാങ്ക്രി മേഖലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.
രജൗരി ഇരട്ട ഭീകര ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീര്‍ ഭരണകൂടം സുരക്ഷ നടപടികള്‍ ശക്തമാക്കിയിരുന്നു. ഗ്രാമീണരുടെ നേതൃത്വത്തിലുള്ള വില്ലേജ് ഡിഫന്‍സ് ഗാര്‍ഡിന് ആയുധ പരിശീലനം നല്‍കുന്ന പദ്ധതി വേഗത്തിലാക്കി. പോലീസ് സീനിയര്‍ സുപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് ഭീകരവാദികള്‍ക്കെതിരെയുള്ള ഗ്രാമീണരുടെ പ്രതിരോധ സേന പ്രവര്‍ത്തിക്കുന്നത്.
Comments