ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ രവി സംസ്ഥാന സർക്കാരുമായി സംഘർഷത്തിൽ ഏർപ്പെടുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ ഗവണറെ ഉപദേശിക്കണമെന്നാണ് കത്തിലൂടെ സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതാക്കൾ ദ്രൗപതി മുര്‍മുവിനെ കണ്ടിരുന്നു. തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെത്തി രാഷ്‌ട്രപതിയെ കണ്ടത്.
സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ സഭയില്‍ പൂര്‍ണമായി വായിച്ചില്ലെന്നും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തെന്നുമാണ് സ്റ്റാലിൻ സർക്കാർ ആരോപിക്കുന്നത്. പെരിയാര്‍, കരുണാനിധി തുടങ്ങിയ നേതാക്കളെ പ്രസംഗത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി ഈ ഭാഗങ്ങളെല്ലാം ഒഴിവാക്കി. ചെറിയ പ്രശ്‌നങ്ങൾ ഉന്നയിച്ച് നിയമസഭയിൽ പാസാക്കിയ നിരവധി ബില്ലുകൾക്ക് ഗവർണർ രവി അനുമതി നൽകിയില്ലെന്നും സർക്കാർ പറയുന്നു.
ഗവർണർക്കെതിരെ സർക്കാർ നാളുകളായി നടത്തുന്നത് ആസൂത്രിത നീക്കമാണ്. സർക്കാരിന്റെ ഏകപക്ഷീയമായ ജനവിരുദ്ധ നടപടികളെ ഗവർണർ ചോദ്യം ചെയ്യുന്നതാണ് സ്റ്റാലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഗവര്‍ണര്‍ക്കെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിഷേധം അഴിച്ചു വിടുന്നതും ഇതിന്റെ ഭാഗമാണ്. അതേസമയം, സ്റ്റാലിൻ സർക്കാരിന്റെ അതിരു കവിഞ്ഞ തമിഴ്വാദവും വിഭജന തന്ത്രങ്ങളും അഴിമതികളും അക്രമങ്ങളും തമിഴ്നാട് ബിജെപി ചൂണ്ടിക്കാണിക്കുന്നുണ്ട്.
















Comments