ലക്‌നൗ: മതപരിവർത്തനത്തെ എതിർത്ത ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. ലക്‌നൗ സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് ചന്ദ് മുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്.
ചന്ദ് മുഹമ്മദ് യഥാർത്ഥ പേര് വെളിപ്പെടുത്താതെയാണ് യുവതിയെ വിവാഹം ചെയ്തതെന്നാണ് യുവതിയുടെ പരാതി. തുടർന്ന് വിവാഹ ശേഷം ഇസ്ലാം മതം സ്വീകരിക്കാൻ യുവാവ് പ്രേരിപ്പിച്ചതായും വിസമ്മതിച്ചപ്പോൾ ആക്രമിച്ചതായും യുവതി പറഞ്ഞു. ഹിന്ദു മതത്തിൽ നിന്നും മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതിന് പിന്നാലെ സിഗരറ്റ് കുറ്റി കൊണ്ട് ശരീരത്തിൽ കുത്തിപരിക്കേൽപ്പിച്ചതായും ലൈംഗികമായി പീഡനത്തിന് ഇരയാക്കിയതായും യുവതി പറഞ്ഞു.
തിളച്ച എണ്ണ ശരീരത്തിൽ ഒഴിച്ച് പൊള്ളിച്ചതായും തനിക്കെതിരെ പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. പോലീസിൽ വിവരമറിയ്‌ക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുറിയിൽ പൂട്ടിയിട്ട് നിരന്തരം മർദ്ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. അഞ്ച് മാസം ഗർഭിണിയായിരിക്കേ യുവതിയെ ചന്ദ് മുഹമ്മദ് വയറ്റിൽ ചവിട്ടിയതായും തുടർന്ന് ഗർഭം അലസിയതായും അവർ ആരോപിച്ചു.
വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഇവരെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസിൽ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments