കാഠ്മണ്ഡു: നേപ്പാളിൽ നാൽപത് പേരുടെ ജീവനെടുത്ത വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ. പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളവത്തിലേക്ക് പോയ വിമാനം റൺവേയ്‌ക്ക് സമീപമാണ് തകർന്നത്. പൊഖാറയിൽ ലാൻഡ് ചെയ്യാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു അപകടം. പെട്ടെന്ന് ഉഗ്രസ്‌ഫോടനത്തോടെ വിമാനം നിലംപൊത്തുകയായിരുന്നു.
കണ്ടെത്തിയ 40 മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാൽ ആരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 72 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 14 പേർ വിദേശികളായിരുന്നു. ശേഷിക്കുന്നവരെല്ലാം നേപ്പാൾ സ്വദേശികളാണ്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.
Comments