തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അറിയിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചിരിക്കണമെന്നും ഉത്തരവ് ഇറങ്ങിയത് മുതൽ നിയമം പ്രാബല്യത്തിലാണെന്നും സർക്കാർ വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കണം, സൈനിറ്റൈസർ ഉപയോഗിക്കണം, തൊഴിലിടങ്ങളിലും വാഹനങ്ങളിലും ആളുകൾ കൂടുന്ന ഇടങ്ങളിലും മാസ്ക് ധരിച്ചിരിക്കണം. ജോലി സ്ഥലങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനാണ് നടപടി.
Comments