കൊല്ലം: ചവറയിൽ പോപ്പുലർ ഫ്രണ്ട് ഭീകരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തി. പിഎഫ്‌ഐ ഏരിയ റിപ്പോർട്ടർ മുഹമ്മദ് സാദിഖിന്റെ വീട്ടിലായിരുന്നു റെയ്ഡ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആർഎസ്എസ് കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ അടങ്ങിയ രേഖകളാണ് ഇവിടെ നിന്നും എൻഐഎ കണ്ടെത്തിയത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഭീകര സംഘടന ലക്ഷ്യമിട്ടിരുന്ന ആർഎസ്എസ് കാര്യകർത്താക്കളുടെ വിശദ വിവരങ്ങൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. സാദിഖ് ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പിആർഒ ആണ്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി എൻഐഎ കൊച്ചി യൂണിറ്റിൽ നിന്നും എത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചവറ പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. റെയ്ഡിന് തൊട്ടുമുൻപാണ് വിവരം പോലീസിനെ അറിയിച്ചത്. റെയ്ഡിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ കേരള പോലീസുമായി പങ്കുവെയ്‌ക്കാൻ എൻഐഎ തയ്യാറായിട്ടില്ല.
Comments