മെൽബണിലെ ചരിത്ര പ്രസിദ്ധമായ വിഷ്ണു ക്ഷേത്രത്തിന് നേരെ ഭീകരാക്രമണം; ചുവരുകളിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ

Published by
Janam Web Desk

കാൻബെറ: ഓസ്‌ട്രേലിയയിലെ മെൽബണിലെ ചരിത്ര പ്രസിദ്ധമായ  വിഷ്ണു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. കാരം ഡൗണിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രം തകർക്കാനാണ് ആക്രമിസംഘം ശ്രമിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള ചുവരുകളിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതായും കണ്ടെത്തി. ചുവരെഴുത്തുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും ഉൾപ്പെടുന്നു.

കഴിഞ്ഞ ജനുവരി 16-ന് മെൽബണിലെ വടക്കൻ പ്രദേശമായ മിൽ പാർക്കിലെ ബിഎപിഎസ് സ്വാമിനാരായണ മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. തമിഴ് ഹിന്ദുക്കൾ പൊങ്കൽ ആഘോഷങ്ങൾ നടത്തുന്നതിനിടെയാണ് ഖാലിസ്ഥാൻ അനുകൂലികൾ ആക്രമം അഴിച്ചുവിട്ടത്.

ഹൈന്ദവ സമൂഹത്തിനെതിരെയായുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി ഓസ്‌ട്രേലിയയിലെ വിക്ടോറിയ ചാപ്റ്റർ പ്രസിഡന്റ് മക്രന്ദ് ഭഗവത് പറഞ്ഞു. സംഭവങ്ങളെ ശക്തമായ ഭാഷയിലാണ് അദ്ദേഹം അപലപിച്ചത്. ഖലിസ്ഥാൻ അനൂകൂലികൾ ധീരരാണെങ്കിൽ വിക്ടോറിയ പാർലമെന്റ് സമുച്ചയത്തിന്റെ ചുവരുകളിലാണ് എഴുതേണ്ടതെന്നും സമാധാനപരമായ ബ6ിന്ദു ആരാധനാലയങ്ങളിലല്ല ആക്രമണം അഴിച്ചുവിടണ്ടതെന്നാണ് മെൽബൺ ഹിന്ദു കമ്യൂണിറ്റി അംഗം സച്ചിൻ മഹാതോ പറഞ്ഞത്.

Share
Leave a Comment