റായ്ഗഡ്: ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ച് വൻ അപകടം. മഹാരാഷ്‌ട്രയിലെ റായ്ഗഡ് ജില്ലയിലെ മുംബൈ-ഗോവ ഹൈവേയിലാണ് അപകടം. മംഗാവ് മേഖലയിൽ ട്രക്കും കാറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു.
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ റെപോളി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ഇക്കോ കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ നാല് സ്ത്രീകളുൾപ്പെടെ ഒമ്പത് പേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. നാല് വയസ്സുകാരന് പരിക്കേറ്റു.ഗോരേഗാവ് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് കാറിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്.
















Comments