ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനാ ദിനത്തിൽ സേനാംഗങ്ങളുടെ ധീരതയെ പ്രകീർത്തീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത് ദുരന്തമുഖങ്ങളിലും പൗരൻമാർക്ക് ആശ്രയവുമായി എത്തുന്നവരാണിവർ. രാജ്യം ദുരന്തനിവാരണ മേഖലയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള യജ്ഞത്തിലാണ്. ദുരന്തങ്ങൾ അതിജീവിക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായിരിക്കും രാജ്യം പ്രാധാന്യം നൽകുകയെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
Raising Day greetings to @NDRFHQ. They are making commendable efforts to assist people in the most challenging circumstances. Their bravery is admirable. India is making many efforts to strengthen disaster management apparatus including building disaster resilient infrastructure. pic.twitter.com/J0ArJWZ23y
— Narendra Modi (@narendramodi) January 19, 2023
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്തനിവാരണ സേനാംഗങ്ങൾക്ക് ആശംസകൾ നേർന്നു. ധീരത, സേവനം, ദൗത്യബോധം എന്നിവയുടെ പ്രതീകമാണ് ദേശീയ ദുരന്ത നിവാരണ സേനയെന്ന് ആശംസ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
My best wishes to the Bravehearts of the @NDRFHQ on the occasion of their Raising Day. The journey of the NDRF abounds with exemplary acts of courage and commitment to professional excellence. I salute them for all the lives they saved imperiling their own. pic.twitter.com/XSEyX6jRn6
— Amit Shah (@AmitShah) January 19, 2023
എല്ലാവർഷവും ജനുവരി 19-നാണ് ദേശീയ ദുരന്തനിവാരണ സേനാ ദിനമായി ആചരിക്കുന്നത്. 2006-ലാണ് ദുരന്ത നിവാരണ സേന സ്ഥാപിക്കപ്പെട്ടത്.
Comments