ചെന്നൈ: കള്ളനോട്ടുമായി ഹോം ഗാർഡ് ഉദ്യോഗസ്ഥൻ പിടിയിൽ. മോർപ്പണ്ണൈ സ്വദേശി രാജേശ്വരൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1.33 ലക്ഷത്തിന്റെ കള്ളനോട്ടുകളാണ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. തുടർന്ന് ക്രൈം ബ്രാഞ്ചാണ് പരിശോധന നടത്തിയത്. പണം പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഹോം ഗാർഡ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞത്. സംഭവം പോലീസ് അന്വേഷിച്ചുവരികയാണ്.
















Comments