ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ പുറത്താക്കി. ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. സ്‌പൈസ് ജെറ്റിന്റെ വനിതാ ജീവനക്കാരിയോടാണ് രണ്ട് പേർ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വൈറലാണ്.
#WATCH | "Unruly & inappropriate" behaviour by a passenger on the Delhi-Hyderabad SpiceJet flight at Delhi airport today
The passenger and & a co-passenger were deboarded and handed over to the security team at the airport pic.twitter.com/H090cPKjWV
— ANI (@ANI) January 23, 2023
വാക്കുതർക്കത്തിനിടെ യുവതിയുടെ ദേഹത്ത് യാത്രക്കാരൻ സ്പർശിച്ചുവെന്നാണ് പരാതി. ഡൽഹിയിൽ നിന്ന് വിമാനം പറക്കാൻ തുടങ്ങുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുമ്പായിരുന്നു സംഭവം. തുടർന്ന് രണ്ട് യാത്രക്കാരെയും ഉടനെ തന്നെ ഇറക്കിവിടുകയും എയർപോർട്ടിലെ സുരക്ഷാ ജീവനക്കാരെ ഏൽപ്പിക്കുകയും ചെയ്തു. അപരമര്യാദയായി പെരുമാറിയ യാത്രക്കാരൻ ക്ഷമ ചോദിച്ചുവെങ്കിലും പ്രശ്‌നം സങ്കീർണമാവാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ വ്യക്തമാക്കി.
Comments