പുസ്തകത്തിനുള്ളിൽ 90,000 കറൻസി നോട്ടുകൾ ; പിടികൂടി കസ്റ്റംസ്

Published by
Janam Web Desk

മുംബൈ : മുബൈ വിമാനത്താവളത്തിനുളളിൽ 90,000 ഡോളർ മൂല്യമുള്ള കറൻസി നോട്ട് പുസ്തകത്തിനുള്ളിൽ കുത്തി നിറച്ച നിലയിൽ കണ്ടെത്തി. പുസ്തകത്താളുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി നോട്ടുകൾ കണ്ടെടുത്തത്. സംഭവത്തിൽ ഒരു വിദേശി കസ്റ്റംസിന്റെ പിടിയിലായി.

ഡോളർ ബില്ലുകൾ ഓരോന്നും സൂക്ഷ്മമായി പേജുകളിൽ വെച്ചിരിക്കുകയായിരുന്നു. ഇത് കൂടാതെ കുഴമ്പ് രൂപത്തിലാക്കിയ നിലയിൽ 2.5കിലോ സ്വർണം മറ്റൊരു വിദേശിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് 55 ലക്ഷം രൂപ വരുന്ന സ്വർണം പിടിച്ചെടുത്തിരുന്നു. വസ്ത്രത്തിനിടയിൽ ഒളിപ്പച്ചാണ് കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി അനധികൃത കടത്തുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കുഴമ്പ് രൂപത്തിൽ കാപ്‌സ്യൂളുകളാക്കി 33 ലക്ഷത്തിന്റെ 576 ഗ്രാം സ്വർണവുമായി റിയാദിൽ നിന്ന് വന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്നേ ദിവസം തമിഴ്‌നാട്ടിലും സമാന സംഭവം ഉണ്ടായി. 9,600 ഡോളറുമായി വിദേശത്ത് നിന്ന് വന്ന മറ്റൊരാളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

Share
Leave a Comment