തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെ രണ്ട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
തെക്കൻ കേരളത്തിലും, വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ഒറ്റപ്പെട്ട മഴ ഉണ്ടായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ഏറെ നാളുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മഴയുടെ സാഹചര്യമുണ്ടാകുന്നത്. മഡഗാസ്കറിന് സമീപമുണ്ടായ ചുഴലിക്കാറ്റാണ് കേരളത്തിൽ കാലാവസ്ഥാ വ്യതിചലിക്കാൻ കാരണമായത്.
Comments