മുംബൈ:ഒരിടവേളക്ക് ശേഷം പൂനെ വീണ്ടും തണുപ്പിലേക്ക്. ജനുവരി 29- മുതൽ ഫെബ്രുവരി 2- വരെ താപനില 10 ഡിഗ്രിയായി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.
എന്നാൽ മുംബൈയിൽ ഇതിലും താഴെയാകാൻ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നും കിഴക്കോട്ട് നീങ്ങുന്ന കാറ്റിന്റെ വ്യതിചലനമാണ് താപനില കുറയാൻ കാരണമാകുന്നത്. ഇതിന്റെ സ്വാധീനത്താൽ തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്.
ഒരാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മുംബൈയിലെ താപനില അല്പം ഉയർന്നത്. കൊടും തണുപ്പിനെ പ്രതിരോധിക്കുന്നതിനായി വിവിധ മാർഗങ്ങളും അധികൃതർ മുമ്പ് നിർദ്ദേശിച്ചിരുന്നു. താപനില 10 ഡിഗ്രിയായി കുറയുകയാണെങ്കിൽ ഈ മാർഗങ്ങൾ വീണ്ടും സ്വീകരിക്കേണ്ടി വരും.
Comments