ശ്രീനഗർ: രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കൊടും തണുപ്പിലും ഭാരതത്തെ സംരക്ഷിക്കുകയാണ് ധീര ജവാൻമാർ. രാജ്യത്ത് വിപുലമായ ആഘോഷങ്ങൾ നടക്കുമ്പോൾ ഭീകരരിൽ നിന്നും മറ്റ് അക്രമ സാഹചര്യങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുകയെന്ന ബൃഹത്തായ ഉത്തരവാദിത്വമാണ് സുരക്ഷാ സേനയ്‌ക്കുള്ളത്. കനത്ത മഞ്ഞ് വീഴ്ചയിലും 7,200 അടി ഉയരത്തിലും സൈനികർ പട്രോളിംഗ് നടത്തുന്നതിന്റെ ഹൃദയ സ്പർശിയായ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും സൈനികർക്ക് രാജ്യത്തോടുള്ള ആത്മാർത്ഥതയും സമർപ്പണവുമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടയൊണ് രാജ്യം ആഘോഷിക്കുന്നത്. പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡാണ് സൈന്യം കാഴ്ചവെച്ചത്. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘രാജ്പഥ്’ എന്നതു മാറ്റി ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണ് ഇന്ന് നടക്കുന്നത്.
ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുതുതായി നിർമ്മിച്ച കർത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്. സെൻട്രൽ വിസ്തയുടെ നിർമ്മാണത്തൊഴിലാളികൾ, കർത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികൾ, റിക്ഷക്കാർ, പാൽ-പച്ചക്കറി-പലവ്യജ്ഞന വിൽപ്പനക്കാർ തുടങ്ങിയവർക്ക് പരേഡിൽ പ്രത്യേക ക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. കർത്തവ്യപഥിൽ വിവിഐപി സീറ്റിലിരുന്നാകും പരേഡിന് സാക്ഷ്യം വഹിക്കുക.
വജ്ര സെൽഫ് പ്രൊപ്പൽഡ് ഗൺസ്, അക്ഷയ്-നാഗ് മിസൈൽ സിസ്റ്റം തുടങ്ങി ഇന്ത്യൻ സേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധോപകരണങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച 105 എംഎം ഇന്ത്യൻ ഫീൽഡ് തോക്കുപയോഗിച്ചാകും 21 ഗൺ സല്യൂട്ട് എന്നതും ഈ വർഷത്തെ പുതുമയാണ്.
റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക കണ്ടിജെന്റിൽ പുരുഷന്മാർക്കൊപ്പം വനിതകളും ഭാഗമാകും. രാജസ്ഥാന്റെ സാംസ്‌കാരിക ചരിത്രം ഉൾക്കൊള്ളിച്ചുള്ളതാകും വനിതകളുടെ വേഷം. ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ രാഗങ്ങളാകും ഉൾപ്പെടുത്തുക. നാല് ഇന്ത്യൻ രാഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് വ്യോമസേനയുടെ പരേഡിന്റെ പശ്ചത്താല സംംഗീതം.
#WATCH जम्मू-कश्मीर: भारी हिमपात के बीच 7,200 फीट की ऊंचाई पर भारतीय सेना की अंतिम चौकी पर भारतीय सेना गश्ती जारी है। (25.01) pic.twitter.com/QisASixoyM
— ANI_HindiNews (@AHindinews) January 26, 2023
Comments