ഭാരതത്തിന്റെ കാവൽക്കാർ: 74-ാം റിപ്പബ്ലിക് ദിനം വർണാഭമായി കൊണ്ടാടുമ്പോഴും സുരക്ഷയിൽ വീഴ്ച വരുത്താതെ ധീര ജവാൻമാർ; വൈറലായി ചിത്രങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ കാവൽക്കാർ: 74-ാം റിപ്പബ്ലിക് ദിനം വർണാഭമായി കൊണ്ടാടുമ്പോഴും സുരക്ഷയിൽ വീഴ്ച വരുത്താതെ ധീര ജവാൻമാർ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2023, 12:29 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കൊടും തണുപ്പിലും ഭാരതത്തെ സംരക്ഷിക്കുകയാണ് ധീര ജവാൻമാർ. രാജ്യത്ത് വിപുലമായ ആഘോഷങ്ങൾ നടക്കുമ്പോൾ ഭീകരരിൽ നിന്നും മറ്റ് അക്രമ സാഹചര്യങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുകയെന്ന ബൃഹത്തായ ഉത്തരവാദിത്വമാണ് സുരക്ഷാ സേനയ്‌ക്കുള്ളത്. കനത്ത മഞ്ഞ് വീഴ്ചയിലും 7,200 അടി ഉയരത്തിലും സൈനികർ പട്രോളിംഗ് നടത്തുന്നതിന്റെ ഹൃദയ സ്പർശിയായ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും സൈനികർക്ക് രാജ്യത്തോടുള്ള ആത്മാർത്ഥതയും സമർപ്പണവുമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.

ഇത്തവണത്തെ റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടയൊണ് രാജ്യം ആഘോഷിക്കുന്നത്. പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡാണ് സൈന്യം കാഴ്ചവെച്ചത്. പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘രാജ്പഥ്’ എന്നതു മാറ്റി ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണ് ഇന്ന് നടക്കുന്നത്.

ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പുതുതായി നിർമ്മിച്ച കർത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് ദിന പരേഡ് വൈവിധ്യങ്ങളും പുതുമകളും നിറഞ്ഞതാണ്. സെൻട്രൽ വിസ്തയുടെ നിർമ്മാണത്തൊഴിലാളികൾ, കർത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികൾ, റിക്ഷക്കാർ, പാൽ-പച്ചക്കറി-പലവ്യജ്ഞന വിൽപ്പനക്കാർ തുടങ്ങിയവർക്ക് പരേഡിൽ പ്രത്യേക ക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. കർത്തവ്യപഥിൽ വിവിഐപി സീറ്റിലിരുന്നാകും പരേഡിന് സാക്ഷ്യം വഹിക്കുക.

വജ്ര സെൽഫ് പ്രൊപ്പൽഡ് ഗൺസ്, അക്ഷയ്-നാഗ് മിസൈൽ സിസ്റ്റം തുടങ്ങി ഇന്ത്യൻ സേന തദ്ദേശീയമായി നിർമ്മിച്ച യുദ്ധോപകരണങ്ങൾ തുടങ്ങിയവ പരേഡിൽ പ്രദർശിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച 105 എംഎം ഇന്ത്യൻ ഫീൽഡ് തോക്കുപയോഗിച്ചാകും 21 ഗൺ സല്യൂട്ട് എന്നതും ഈ വർഷത്തെ പുതുമയാണ്.

റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക കണ്ടിജെന്റിൽ പുരുഷന്മാർക്കൊപ്പം വനിതകളും ഭാഗമാകും. രാജസ്ഥാന്റെ സാംസ്‌കാരിക ചരിത്രം ഉൾക്കൊള്ളിച്ചുള്ളതാകും വനിതകളുടെ വേഷം. ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ രാഗങ്ങളാകും ഉൾപ്പെടുത്തുക. നാല് ഇന്ത്യൻ രാഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് വ്യോമസേനയുടെ പരേഡിന്റെ പശ്ചത്താല സംംഗീതം.

 

#WATCH जम्मू-कश्मीर: भारी हिमपात के बीच 7,200 फीट की ऊंचाई पर भारतीय सेना की अंतिम चौकी पर भारतीय सेना गश्ती जारी है। (25.01) pic.twitter.com/QisASixoyM

— ANI_HindiNews (@AHindinews) January 26, 2023

 

Tags: Jammu KashmirIndian ArmyRepublic Day 2023
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies