ശ്രീനഗർ: ജമ്മുവിൽ ഇനി അതിവേഗത ഇന്റർനെറ്റിന്റെ കാലം. അതിവേഗത 5ജി ഇന്റർനെറ്റ് സേവനങ്ങൾ ഭാരതി എയർടെൽ ആരംഭിച്ചു. മേഖലയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി എയർടെൽ മാറിയെന്ന് അധികൃതർ വ്യക്തമാക്കി. സാംബ, കത്വ, ഉധംപൂർ, അഘ്‌നൂർ, ലഖൻപൂർ, ഖോർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അതിവേഗത 5ജി ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിച്ചത്.
എടർടെല്ലിന്റെ നെറ്റ്‌വർക്ക് ബിൽഡ്-ഔട്ട് പൂർത്തിയാകുന്നതോടെ 5ജി സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വൈകാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കി. നിലവിലെ 4ജി വേഗതയേക്കാൾ 20 മുതൽ 30 വരെ മടങ്ങ് വേഗത 5ജിയ്‌ക്ക് ലഭ്യമാകുമെന്ന് ലഡാക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആദർശ് വർമ്മൻ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി എത്തിയത്. പിന്നാലെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
Comments