വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്. കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ ഭാഗമായാണ് പുരസ്കാരം നൽകിയത്. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തിരഞ്ഞെടുത്തത്.
നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12-ന് ഭഗവതി ക്ഷേത്രം കിഴക്കേനടയിൽ തയ്യാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കും. ക്ഷേത്രം ഭാരവാഹികളായ ഡോ. വി. രാജൻ,ജീവൻ നാലുമക്കൽ, കെഎസ് ശങ്കരാനാരായണൻ എന്നിവർ അറിയിച്ചു.
അർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം വടക്കേ നടയിലെ വിശ്രമ കേന്ദ്രം പന്തലിലെ കൗണ്ടറിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.















