തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 09:13 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂര്‍: തായ് കാറ്റ്ഫിഷ് അഥവാ തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും തടയാന്‍ നാഗ്പൂര്‍ ഫിഷറീസ് വകുപ്പ് വന്‍ നടപടി സ്വീകരിച്ചു. ജില്ലയിലെ 11 കുളങ്ങളില്‍നിന്ന് 36 ടണ്ണിലധികം നിരോധിത മത്സ്യം പിടികൂടി നശിപ്പിച്ചു. പാര്‍ഷിവ്നി താലൂക്കിലെ ചിച്ചോളി-മഹാദുല പ്രദേശത്തെ നിരവധി കുളങ്ങളില്‍ നിയമവിരുദ്ധമായി തായ് മംഗൂര്‍ കൃഷി ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. പ്രദേശത്തെ 11 വലിയ കുളങ്ങളില്‍ നിരോധിത മത്സ്യം വളര്‍ത്തുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

25 പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കുളങ്ങളില്‍ വലയിറക്കി മത്സ്യം പുറത്തെടുത്തു. പിടികൂടിയ 36 ടണ്ണിലധികം തായ് മംഗൂര്‍ പിന്നീട് കുഴികളില്‍ നിക്ഷേപിച്ച് നശിപ്പിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ശുഭം കൊമ്രേവാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. നിയമവിരുദ്ധ കൃഷി നടക്കുന്ന കുളങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ മാപ്പിംഗിന്റെ സഹായം തേടി. നിരോധിത മത്സ്യകൃഷിയും വില്‍പ്പനയും സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഡമ്മി ഉപഭോക്താക്കളെയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

തുടര്‍ന്ന് കണ്ടെത്തിയ കുളങ്ങളില്‍ റെയ്ഡ് നടത്തി മത്സ്യങ്ങളെ നീക്കം ചെയ്തു. തായ് മംഗൂറിന്റെ അനധികൃത കൃഷിയുമായി ബന്ധപ്പെട്ട് ഫാം ഉടമ ഷക്കീല്‍ ഖാന്‍ അബ്ദുള്‍ സലാം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാഗ്പൂര്‍ മേഖലയിലെ അനധികൃത തായ് മംഗൂര്‍ കൃഷിക്കെതിരായ തുടര്‍നടപടികളുടെ ഭാഗമാണിത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 51 ടണ്ണിലധികം തായ് മംഗൂര്‍ മത്സ്യം നശിപ്പിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധിത മത്സ്യകൃഷി നടക്കുന്ന കുളങ്ങളിലും മറ്റ് പ്രദേശങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: nagpurDestroyed11 pond raided36 tonnes banned thai mangur
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies