ഇസ്ലാമാബാദ്: പാകിസ്താനിലെ ടാൻഡാ ഡാമിൽ ബോട്ട് മറിഞ്ഞ് 10 കുട്ടികൾ മരിച്ചു. 30- പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വയിലെ പ്രാദേശിക മദ്രസയിൽ നിന്നും വിനോദയാത്രയ്‌ക്ക് പോയവരാണ് ഇവർ.
താങ്ങാൻ കഴിയുന്നതിലും ആളുകൾ കയറിയതും അമിതഭാരവുമാണ് ബോട്ട മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പഞ്ചാബ്-സിന്ധ് അതിർത്തിക്ക് സമീപവും ബോട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. വിവാഹസംഘം സഞ്ചരിച്ച ബോട്ട് സിന്ധു നദിയിലേക്ക് മറിഞ്ഞ് 19 പേരാണ് മരിച്ചത്.
















Comments