ന്യൂഡൽഹി: പഞ്ചാബിലെ പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പാസ്റ്റർമാരായ ബലിജീന്ദർ സിംഗിന്റെയും ഹർപ്രീത് ദിയോളിന്റെയും വസതികളിലാണ് പരിശോധന. ഇരുവരും ജലന്ധറിൽ നിന്നുള്ള പാസ്റ്റർമാരാണ്. ഭതീന്ദ, ഹരിയാന, ജമ്മു, അമൃത്സർ എന്നിവിടങ്ങളിലെ ഐടി ഉദ്യോഗസ്ഥരാണ് പഞ്ചാബിലെ വിവിധ മേഖലകളിൽ റെയ്ഡ് നടത്തിയത്. അമൃത്സർ, കുരാലി, ന്യൂ ഛണ്ഡീഗഡ് എന്നിവടങ്ങിളിൽ പരിശോധന നടക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ ചില വൈദികരുടെ വീടുകളിലും പള്ളികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കപൂർത്തലയിൽ സ്ഥിതി ചെയ്യുന്ന, വടക്കേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ പള്ളിയായ ഓപ്പൺ ഡോർ ചർച്ചിലും ഐടി വകുപ്പ് റെയ്ഡ് നടത്തി. പള്ളിയിലെ മുപ്പതോളം ജീവനക്കാരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പരിശോധനയുടെ ഭാഗമായി സുരക്ഷ ഉറപ്പാക്കാൻ സിആർപിഎഫ് സംഘം എത്തിയിരുന്നു. പാസ്റ്റർമാരുടെ രണ്ട് വസതികളിലും സിആർപിഎഫിനെ വിന്യസിച്ചു.
Comments