അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി നേപ്പാളിൽ നിന്നും രണ്ട് ശാലിഗ്രാം കല്ലുകൾ ഗോരഖ്പൂരിലെത്തി. ആത്മീയ പ്രാധാന്യമുള്ളതും നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലുകളാണ് ശ്രീരാമ ജന്മഭൂമയിലെത്തിയത്.
ഗോരഖ്പൂരിലെ ചില പൂജാകർമ്മങ്ങൾക്ക് ശേഷം നാളെ കല്ലുകൾ അയോദ്ധ്യ ക്ഷേത്രത്തിലേക്ക് കൈമാറുമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റേ അറിയിച്ചു. ശിലകളെ ആരാധിക്കാൻ ഭക്തർക്ക് രാംസേവക് പുരത്ത് എത്തിചേരാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേപ്പാളിലെ ദാമോദർ കുണ്ഡിൽ നിന്നു ഉത്ഭവിക്കുന്ന വെള്ളച്ചാട്ടമായ കാളി ഗണ്ഡികയിൽ നിന്നുമാണ് ശാലിഗ്രാം കല്ലുകൾ കൊണ്ടുവരുന്നത്. മഹാവിഷ്ണുവിന് പ്രതിനിധാനം ചെയ്യുന്ന കല്ലുകളാണ് ശാലിഗ്രാം. സമുദ്ര നിരപ്പിൽ നിന്നും 6,000 അടി ഉയരെയാണ് കാളി ഗണ്ഡിക സ്ഥിതി ചെയ്യുന്നത്.
ഈ കല്ലുകൾക്ക് കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ഒരു കല്ലിന് 40 ടൺ ഭാരമുണ്ട്,മറ്റൊന്നിന് 14-15 ടൺ ഭാരമുള്ളതായി ശ്രീരാമ ക്ഷേത്ര അധികാരികൾ പറഞ്ഞു.അയോദ്ധ്യയിലെ ശ്രീരാമന്റെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള കല്ലുകൾ കൊണ്ടാണ്.
















Comments