ഗുവാഹത്തി: ഇന്ത്യയുടെ അദ്ധ്യക്ഷം വഹിക്കുന്ന ജി20 സുസ്ഥിര സാമ്പത്തിക വർക്കിംഗ് ഗ്രൂപ്പ് യോഗം അസമിൽ നടക്കും. ഫെബ്രുവരി 2, 3 തീയതികളിലാണ് യോഗം നടക്കുക. ഗുവാഹത്തിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ വെച്ച് ആദ്യ യോഗം ചേരുമെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
എല്ലാ പ്രതിനിധികൾക്കും ഈ യോഗം അവിസ്മരണീയമായ ഒരു പരിപാടിയായിരിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. രണ്ട് ദിവസത്തെ യോഗത്തിൽ ജി-20 അംഗരാജ്യങ്ങളിൽ നിന്നുള്ള 94 പ്രതിനിധികൾ, അതിഥി രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര സംഘടനകൾ, കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.
ജി-20 യുടെ അഞ്ച് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ അസാമിന് ലഭിക്കുന്ന പദവിയാണെന്ന് അസം ജി-20 നോഡൽ ഓഫീസർ ആദിൽ ഖാൻ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാനായി പ്രതിനിധികൾ എത്തിത്തുടങ്ങിയെന്നും. യോഗത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും ആദിൽ ഖാൻ പറഞ്ഞു. കൂടാതെ പ്രതിനിധികൾക്ക് സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ രുചി നൽകുമെന്നും എല്ലാ ഭക്ഷണത്തിലും അസമീസ് ഭക്ഷണത്തിന്റെ ഘടകങ്ങളും മില്ലറ്റിന്റെ അന്താരാഷ്ട്ര വർഷമായതിനാൽ തിനയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments