തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലനാരിഴയ്‌ക്ക് ഡ്രൈവർ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8:30ന് വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാൻട്രോ കാറിനാണ് തീപിടിച്ചത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു.
വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ. അപകടം നടക്കുന്ന സമയത്ത് കാറിൽ ഇയാൾ മാത്രമാണുണ്ടായിരുന്നത്. ആറ്റിങ്ങൽ ഉള്ള തന്റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു കാറിന് തീ പിടിച്ചത്. മുൻവശത്ത് തീ പടരുന്നത് കണ്ടയുടൻ തന്നെ ഇയാൾ വാഹനം നിർത്തി പുറത്തിറങ്ങി. നിമിഷനേരം കൊണ്ട് കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു എന്ന് പോലീസ് വ്യക്തമാക്കി.
















Comments