അമൃത്സർ: പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. തുടർന്ന് അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തി.
പരിസരപ്രദേശത്ത് നടത്തിയ തിരച്ചിലിൽ 2.612 ഭാരമുള്ള ഹെറോയിൻ കണ്ടെടുത്തു. ഇതു കൂടാതെ 5.324 ഭാരമുള്ള ആറ് പായ്ക്കറ്റ് മയക്കുമരുന്നുകളും ബിഎസ്എഫ്പിടിച്ചെടുത്തു.
അതിർത്തിയിൽ ഡ്രോണിന്റെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. പിന്നാലെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments