ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്കിംഗ് വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് പോളിസികൾ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ കാർഡ് ആവശ്യമാണ്. ഉപഭോക്താവിന്റെ ആധികാരിക ബയോമെട്രിക് ഡാറ്റയും പ്രധാനപ്പെട്ട വ്യക്തിഗത ഡാറ്റയും ആധാർ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുകയായിരുന്നു പതിവ്. അതിനുള്ള പോക്കും വരവും എല്ലാം തന്നെ പൊല്ലാപാണ്.
എന്നാൽ ഇതിന് പരിഹരവുമുണ്ട്. യുഐഡിഎഐ പുതുതായി ആരംഭിച്ച ഓൺലൈൻ പോർട്ടലിലൂടെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്. ഉപഭോക്താവിന്റെ ആധാർ കാർഡിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ യുഐഡിഎഐയുമായി ബന്ധപ്പെടണം. യുഐഡിഎഐയുടെ സഹായത്തോടെ, നിങ്ങളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ചിത്രം, ഇമെയിൽ വിലാസം എന്നിവ അപ്ഡേറ്റ് ചെയ്യാം
എങ്ങനെ ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം..?
*യുഐഡിഎഐ വെബ്സൈറ്റായ uidai.gov.in സന്ദർശിക്കുക.
* ആധാർ എൻറോൾമെന്റ് ഫോം ഡൗൺലോഡ് ചെയ്യുക.
*ആവശ്യമായ എല്ലാ വിശദാംശങ്ങളും ഫോമിൽ സമർപ്പിക്കുക.
*ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി ഫോം സമർപ്പിക്കുക.
*നിങ്ങളുടെ പുതിയ വിവരങ്ങൾ നൽകാം.
*ജിഎസ്ടിക്കൊപ്പം 100 രൂപയും അടയ്ക്കേണ്ടി വരും.
*ഇതിനുശേഷം, നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പും ഒരു യുആർഎൻ നമ്പറും ലഭിക്കും.
*ഈ യുആർഎൻ ഉപയോഗിച്ച് നിങ്ങളുടെ ആധാർ കാർഡിന്റെ അപ്ഡേറ്റ് ട്രാക്ക് ചെയ്യാം.
Comments