ദിസ്പൂർ : അസമിലെ ഗോലാഘട്ട് ജില്ലയിൽ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിൽ നിന്ന് പുറത്തുവന്ന കാണ്ടാമൃഗമാണ് ആക്രമണം നടത്തിയത്.
നൗഷോളിയ കതോനി പ്രദേശത്ത് വിഹരിക്കുന്ന കാണ്ടാമൃഗം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മൂന്ന് ദിവസം മുൻപ് കാണ്ടാമൃഗം ഡെർഗാവ് രംഗ്ധാലി പ്രദേശത്ത് ഒരാളെ ആക്രമിക്കുകയും സമീപ പ്രദേശത്തേക്ക് കടക്കുകയും ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫെബ്രുവരി 3-ന് ദക്ഷിണ ഹെംഗേര പ്രദേശത്ത് രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാണ്ടാമൃഗം ആക്രമിച്ചിരുന്നു. കാണ്ടാമൃഗത്തെ കണ്ടെത്തി ഉദ്യാനത്തിലേക്ക് തുരത്താനുള്ള പരിശ്രമത്തിലാണ് വനംവകുപ്പ്. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ സൂരജ് മോനി ബറുവ പറഞ്ഞു.
Comments