ലക്‌നൗ: ജനങ്ങളിൽ സ്വാശ്രയശീലം വളർത്തിയെടുക്കാനുള്ള പദ്ധതികൾക്കാണ് യുപി സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് ഉത്തർപ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചല്ല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. മറിച്ച് ഓരോ പ്രദേശത്തിന്റെയും സാമൂഹികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹറോസ് ദോറാസ് സേവന്യാസ് നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ ഭൂമി പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ കാര്യത്തിൽ സർക്കാറും പൊതുജനങ്ങളും പരസ്പര സഹകരണത്തൊടെയുള്ള പ്രവർത്തനമാണ് ആവശ്യം. സമൂഹത്തിലെ എല്ലാം തട്ടിലുമുള്ള ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന വികസനമാണ് യുപി സർക്കാർ നടപ്പിലാക്കുന്നത്. കുട്ടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവാൻമാരായിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി കൗശൽ യോജനയുടെ നാലാഘട്ടം ഉടൻ ആരംഭിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ലിംഗസമത്വവും ഉറപ്പാക്കാൻ കല്യാൺ സുമംഗല യോജന, ഇന്ദ്രധനുഷ് പോലുള്ള നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. സർക്കാർ ജോലി കരസ്ഥമാക്കാൻ യുവജനങ്ങളെ സഹായിക്കുന്ന അഭ്യുദയ പദ്ധതിയിലൂടെ നിരവധി പേരുടെ സ്വപ്‌നം സാക്ഷത്കരിച്ചു. സ്മാർട്ട് ഫോണുകളും ടാബുകളും യുവജനങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രണ്ട് കോടി സാമാർട്ട് ഫോണുകൾ വിതരണം ചെയ്യാനാണ് യുപി സർക്കാർ തയ്യാറെടുക്കുന്നത്.
















Comments