എറണാകുളം: അനധികൃത ഫ്‌ളക്‌സ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് പറഞ്ഞ കോടതി അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന്് ചോദിച്ചു.
ഫ്‌ളക്‌സുകൾ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. നഗരസഭ സെക്രട്ടറിമാരെ വിളിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നും സർക്കാർ മെല്ലേപ്പോക്ക് തുടരുന്നതിനിടെയിലാണ് ഹൈക്കോടതിയുടെ വിമർശനം.
മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി നൽകുന്ന വിശദീകരണം. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നുംകോടതി പറഞ്ഞു.
Comments