മുംബൈ : സിവിൽ ബിൽഡിംഗ് ആൻഡ് ഫാക്ടറി വകുപ്പിലെ സബ് എഞ്ചിനിയറെ അറസ്റ്റ് ചെയ്ത് ആന്റി കറപ്ഷൻ ബ്യൂറോ. ബിഎംസി എഞ്ചിനിയർ മോഹൻ റാത്തോടിനെയാണ് അറസ്റ്റ് ചെയ്തത്. ബന്ദ്ര ചാളിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ ഇയാൾ 8.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇത് സംബന്ധിച്ചുളള പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കൊപ്പം സഹായി മുഹമ്മദ് റാസാ ഖാനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജനുവരി 16-ന് അനധികൃത നിർമ്മാണത്തിനെതിരെ ഉടമയ്‌ക്ക് ബിഎംസി നോട്ടീസ് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫെബ്രുവരി 9-ന് ഉടമ വാർഡ് സന്ദർശിക്കുകയുണ്ടായി. അനധികൃത നിർമ്മാണത്തിൽ നടപടിയെടുക്കാതിരിക്കാൻ 9 ലക്ഷം രൂപ റാത്തോട് കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റ് ചെയ്ത എഞ്ചിനിയർ മോഹൻ റാത്തോടിനെതിരെയും, ഇയ്യാളുടെ സഹായി മുഹമ്മദ് റാസാ ഖാനെതിരെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.
















Comments