ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

Published by
Janam Web Desk

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സുരക്ഷ പോലീസ് വർദ്ധിപ്പിച്ചു. ബിജെപിയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടർന്ന് സ്പീക്കർ സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. സഭ ഇനി ഫെബ്രവരി 27 ന് ചേരും.

ഇന്ദ സെസ് അടക്കം പ്രഖ്യാപിച്ച നികുതികൾ ഒന്നും പിൻവലിക്കില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ സഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു രൂപ കുറയ്‌ക്കുമെന്ന് മാദ്ധ്യമങ്ങളാണ് പറഞ്ഞതെന്നും സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ബാലഗോപാൽ പറഞ്ഞു. പ്രത്യേക ഫണ്ടായാണ് ഇന്ധന സെസ് സമാഹരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പിന്നാലെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്.

കടം വാങ്ങി ധൂർത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് സർക്കാരനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു രൂപയുടെ നികുതി ബാധ്യത പോലും അധികമില്ലാതെയാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന ബജറ്റെന്നും സുരേന്ദ്രൻ വിമർശിച്ചു.

 

Share
Leave a Comment