വാഷിംഗ്ടൺ : തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇരുരാജ്യങ്ങൾക്കും സഹായവുമായി ലോകബാങ്ക്. രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കൽ ശ്രമങ്ങൾക്കുമായി 1.78 ബില്യൺ യുഎസ് ഡോളറാണ് ലോകബാങ്ക് നൽകുകദുരന്താനന്തര പുനർ നിർമ്മാണത്തിനായാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ മരിച്ചവർക്ക് ലോകബാങ്ക് പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.ആവശ്യമായ സഹായങ്ങൾ അടിയന്തിരമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
നിലവിലുള്ള രണ്ട് പദ്ധതികളിൽ നിന്നാണ് സഹായം നൽകുക. കണ്ടിജന്റ് എമർജൻസി റെസ്‌പോൺസ് കോമ്പണൻസ് എന്ന പദ്ധതിയിലൂടെ 780 മില്യൺ ഡോളർ തുർക്കിക്ക് ലഭിക്കും. പ്രകൃതി ദുരന്തങ്ങൾ സ്ഥിരം നേരിടുന്ന പ്രദേശങ്ങൾക്ക് നൽകുന്ന പദ്ധതി പ്രകാരമാണ് രണ്ടാമത്തെ സഹായം ലഭിക്കുക.
















Comments