ഇന്ത്യയിൽ 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തി
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയിൽ 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 10:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിപണിയിൽ വമ്പൻ മുന്നേറ്റത്തിനൊരുങ്ങുന്ന രാജ്യത്തിന് സന്തോഷവാർത്ത. ഭാരതത്തിൽ ആദ്യമായി ലിഥിയം ശേഖരം ജമ്മുകശ്മീരിൽ കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ സലാൽ-ഹൈമാന മേഖലയിലാണ് ലിഥിയത്തിന്റെ വൻ നിക്ഷേപം കണ്ടെത്തിയത്.

ലിഥിയം ഒരു നോൺ-ഫെറസ് ലോഹമാണ്, ഇത് ഇവി ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. മൊബൈൽ ഫോണിലും സോളാർ പാനലിലുമുൾപ്പെടെ ലിഥിയം പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യയിൽ ധാതുക്കൾ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്വർണ്ണത്തിന്റെ ഇറക്കുമതി കുറയ്‌ക്കാൻ സാധിച്ചാൽ തന്നെ രാജ്യം ആത്മനിർഭർ ആകുമെന്നും ഖനി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു.

2023-24 വർഷത്തിൽ 12 സമുദ്ര ധാതു ഗവേഷണ പദ്ധതികൾ ഉൾപ്പെടെ 318 ധാതു പര്യവേക്ഷണ പദ്ധതികൾ ഉൾപ്പെടുന്ന 966 പരിപാടികൾ ജിഎസ്‌ഐ ഏറ്റെടുത്തിട്ടുണ്ടെന്നും. ധാതുക്കളിൽ 115 പദ്ധതികളും വളം ധാതുക്കളിൽ 16 പദ്ധതികളും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഖനി മന്ത്രാലയം അറിയിച്ചു.

66-ാമത് ദേശീയ ജിയോളജിക്കൽ പ്രോഗ്രാമിംഗ് ബോർഡ് ലിഥിയം, സ്വർണം എന്നിവയുൾപ്പെടെ 51 ലോഹ ധാതു ശേഖരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് വിവിധ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. 51 ലോഹ ധാതു നിക്ഷേപങ്ങളിൽ, 5 എണ്ണം സ്വർണ്ണത്തിന്റേതാണ്. പൊട്ടാസ്യം, മോളിബ്ഡിനം ഉൾപ്പെടെയുള്ള ലോഹങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റ് നിക്ഷേപങ്ങൾ. ജമ്മുകശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇവ വ്യാപിച്ചുകിടക്കുന്നത്.

റെയിൽവേയുടെ കൽക്കരി നിക്ഷേപം കണ്ടെത്തുന്നതിനായി 1851-ലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായത്. കാലക്രമേണ, രാജ്യത്തെ വിവിധ മേഖലകളിൽ ആവശ്യമായ ജിയോ-സയൻസ് വിവരങ്ങളുടെ ഒരു പട്ടികയായി ജിഎസ്‌ഐ വളർന്നെന്നു മാത്രമല്ല അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ഒരു ജിയോ-സയന്റിഫിക് ഓർഗനൈസേഷൻ എന്ന പദവിയും ജിഎസ്‌ഐ നേടിയിട്ടുണ്ട്.

 

Tags: jammu and kashmirLithium
ShareTweetSendShare

More News from this section

കള്ളാടി ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ; നഷ്ടപരിഹാരം വൈകിക്കരുത് ; കരാർ കമ്പനിയിൽ നിന്ന് പിന്നീട് ഈടാക്കാം; ആദ്യം ഇരകൾക്ക് സഹായം നൽകണമെന്ന് കോടതിയുടെ കർശന നിർദേശം

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാല് മരണം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു

ചൂരൽ കൊണ്ടടിച്ച് കൈ പൊട്ടിച്ചു;അധ്യാപകന്റെ അടിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞു; പ്ലാസ്റ്ററിട്ട കൈകൊണ്ട് വീണ്ടും ബോർഡിൽ എഴുതിച്ചെന്ന് വിദ്യാർഥിനി; കണക്ക് അധ്യാപകനെതിരെ ഗുരുതര പരാതി

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

Latest News

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies